രാജ്യാന്തര ചലച്ചിത്ര മേള ഇന്നു സമാപിക്കും. വൈകീട്ട് 5ന് സമാപന ചടങ്ങ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ അവാർഡു ജേതാവ് നടൻ വിജയരാഘവനെ സ്‌പീക്കർ എ.എൻ.ഷംസീർ ആദരിക്കും. മേളയുടെ ഓപ്പൺ ഫോറത്തിൽ 'സെൻസർഷിപ് ബോർഡ് എന്ന കോമഡി സിനിമ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി.
സിനിമ സ്വയം പ്രഖ്യാപിത സെൻസർഷിപ്പിന് വിധേയപ്പെടുന്ന കാലഘട്ടമാണെന്ന് നിരൂപകൻ ഡോ.ജിനേഷ് കുമാർ എരമം പറഞ്ഞു. പുരാണകഥകളും ഭരണകൂടത്തെ സ്തുതിക്കുന്ന സിനിമകളും മാത്രം ഇറക്കുന്ന വെള്ളരിക്കപ്പട്ടണവും ആക്കി മാറ്റാനുള്ള നിലപാടാണ് സെൻസർ ബോർഡിനുള്ളത്.
ചരിത്രത്തിലാദ്യമായി സെൻസർ ബോർഡ് നൽകിയ പേരിട്ട് സിനിമ ഇറക്കേണ്ടി വന്ന ദുരവസ്‌ഥയാണ് തന്റെ ' ഒരു ഭാരത് സർക്കാർ ഉൽപ്പന്നം' എന്ന സിനിമയ്ക്ക് ഉണ്ടായതെന്ന് ചലച്ചിത്രതാരം സുബീഷ് സുധി പറഞ്ഞു. പലരെയും ബോധ്യപ്പെടു ത്താനാണ് സെൻസർ ബോർഡ് ശ്രമിക്കുന്നതെന്നും പല ചെറിയ സിനിമകളും വിവാദം ഉണ്ടാക്കി സിനിമകൾക്ക് ശ്രദ്ധ കിട്ടാനുള്ള ഇടപെടലും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാന്തര സിനിമകളിലും രാഷ്ട്രീയ സിനിമകളിലുമാണ് കൂടുതലും സെൻസർഷിപ് കടന്നുകയറുന്നതെന്നും, സെൻസർഷിപ് കട്ട് ചെയ്യുന്ന പല രംഗങ്ങളും സാമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കുന്ന വിരോധാ ഭാസമാണ് ഈ സമൂഹത്തിൽ ഉള്ളതെന്നും ചലച്ചിത്ര നിരൂപക ഡോ.സംഗീത ചേനംപുല്ലി അഭിപ്രായപ്പെട്ടു. സംവിധായകാരായ ഫാസിൽ മുഹമ്മദ്, അഭിലാഷ് ബാബു, കെ.റിനോഷൻ, വി.കെ. അഫ്രാദ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പി. പ്രേമചന്ദ്രനായിരുന്നു മോഡറേറ്റർ.
സംസ്‌ഥാന ചലച്ചിത്ര അക്കാ ദമി നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രമേളയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ പ്രതിഫലനമാണ് ഓരോരോ പ്രദർശനത്തിലുമുണ്ടായത്.
മൂന്നാം ദിനമായ ഇന്നലെ പ്രേക്ഷകപുരസ്കാരം, നെറ്റ്പാക് പുരസ്ക്‌കാരം, ജൂറി പ്രൈസ് എന്നിവ നേടിയ 'ഫെമിനിച്ചി ഫാ ത്തിമ' കാണാനായിരുന്നു ആളു കളേറെയും എത്തിയത്. തിയറ്ററി നുള്ളിൽ കടക്കാനാവാതെ ഒട്ടേറെ കാണികൾ മടങ്ങിപ്പോയി.
കയറിയവരിൽ കുറേ പേർ സീറ്റു ലഭിക്കാതെ നിലത്തിരുന്നാണു സിനിമ കണ്ടത്. അത്രയ്ക്കു തിര ക്കായിരുന്നു ഈ സിനിമ കാണാൻ.
അഭൂതപൂർവമായ തിരക്കുകാര ണം ഈ സിനിമയ്ക്ക് ഇന്ന് രാവിലെ 9.30ന് ലിബർട്ടി ഗോൾഡ് തിയറ്ററിൽ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഫെമിനിസത്തെ യും, ഫെമിനിസ്റ്റുകളെയും കുറിച്ചുള്ള മലയാളിയുടെ പൊതു ബോധത്തെ തച്ചുടച്ചു കൊണ്ട് ഫാസിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും രചിച്ച ഒരു നർമ ചിത്രം എന്ന് 'ഫെമിനിച്ചി ഫാത്തിമ' എന്ന സ്ത്രീപക്ഷ സിനിമയെ വിശേഷി പ്പിക്കാം. ഐ ഫോണിൽ എടു ത്ത ചിത്രം എന്ന നിലയിൽക്കൂടി ചർച്ചയായ 'കാമദേവൻ നക്ഷത്രം കണ്ടു' എന്ന സിനിമയ്ക്കും ആസ്വാദകർ ഏറെയുണ്ടായി.
Huge crowd to watch 'Feminichi Fatima'; Thalassery International Film Festival to open today, honor National Award-winning actor Vijayaraghavan